സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിന് കീഴിൽ സാങ്കേതിക പരീക്ഷ കൺട്രോളർ പരീക്ഷ നടത്തുന്ന കോഴ്സുകളിൽ പഠിക്കുന്ന/ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ നിർബന്ധമായും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തുന്ന എല്ലാ പരീക്ഷകളുടെയും അപേക്ഷാ
സമർപ്പണം, ഫീസ് അടയ്ക്കൽ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽ
മുഖാന്തിരം ആയിരിക്കും നടത്തപ്പെടുന്നത്. അതിനാൽ ഈ പോർട്ടലിൽ ഉള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.
1. മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത ശക്തമായ പാസ്സ്‌വേർഡാണ് ഉപയോഗിക്കേണ്ടതാണ്.
2. പാസ്സ്‌വേർഡ് ചുരുങ്ങിയത് ആറു മുതൽ പരമാവധി 12 ക്യാരക്ടേഴ്സ് ഉണ്ടാകേണ്ടതാണ് ഇവയിൽ നിർബന്ധമായും ഇംഗ്ലീഷ്
അക്ഷരമാലയിലെ അക്ഷരങ്ങൾ (ചുരുങ്ങിയത് ഓരോ വലിയ അക്ഷരവും ചെറിയ അക്ഷരവും),
അക്കങ്ങൾ മറ്റ് അടയാളങ്ങൾ (! @ # % ^ & * . _ - = ഇവയിലേതെങ്കിലും) ഉണ്ടാവേണ്ടതാണ്.